വർക്കല:സ്വകാര്യ സർവീസ് ബസ്സിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വടശ്ശേരിക്കോണം തോക്കാട് എം. എൻ. ലാന്റിൽ എം. എൻ. സലിം (66)ആണ് മരിച്ചത്.
ഇരുചക്രവാഹനത്തിൽസഞ്ചരിക്കുകയായിരുന്ന സലീമിന് സ്വകാര്യ സർവീസ് ബസ് തട്ടി ഗുരുതരമായിപരിക്കേൽക്കുകയായിരുന്നു.ആഗസ്റ്റ് എട്ടിനു രാവിലെ ഒമ്പതു മണിക്ക് ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം വടശ്ശേരിക്കോണം ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.