ഇന്നലെ രാത്രി ആറ്റിങ്ങൽ KSRTC ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്കു പുറകിൽ അമലിന്റെ ബൈക്ക് തട്ടിയാണ് അപകടം ഉണ്ടായത്.
കൊല്ലം SN കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായ അമൽ പഠനശേഷം പർടൈമ് ജോലി എന്ന നിലയിൽ ആറ്റിങ്ങൽ chick pop എന്ന സ്ഥാപനത്തിൽ ഡെലിവറി ബോയ് ആയി നിൽക്കെ ഇന്നലെ തന്റെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ അപകടം ഉണ്ടായത്.
അപകടശേഷം ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകുകയും ശേഷം അവിടെ നിന്ന്. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ മാറ്റുകയും ചെയ്തു.
ആശുപത്രിയിൽ മരണം സ്ഥിതീകരിക്കുകയും തുടർന്ന് ആശുപത്രി അധികൃതര്‍ അവയവദാനത്തിനു ബന്ധുക്കളെ സമീപിച്ചു. അവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് സ. അമലിന്റെ രണ്ട് കണ്ണുകളും സർക്കാരിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം Eye ഹോസ്പിറ്റലിലേക്ക് മാറ്റിയത്.
ഇരു കണ്ണുകളും ഇനി ഇരുട്ടിന്റെ പുതുവെളിച്ചമാകും.