കേരളം ശിശുപരിപാലനത്തില്‍ ഉത്തരേന്ത്യയേക്കാളും പിന്നിലാണെന്ന് മാതൃസംഗമത്തില്‍ മേയർ നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിലായത്. എന്നാല്‍ താന്‍ കേരളത്തിലെ കുട്ടികളുടെ ആരോഗ്യപരമായ കാര്യത്തേക്കുറിച്ചല്ല പറഞ്ഞതെന്നും അവരോടുള്ള സമീപനത്തെ കുറിച്ചാണെന്നും ബീന ഫിലിപ് പറഞ്ഞു. ഉത്തരേന്ത്യയില്‍ മറ്റ് വീട്ടിലെ കുട്ടി അടുത്ത വീട്ടിലെത്തിയാല്‍ അവര്‍ സ്വന്തം കുട്ടികളെ പോലെയാണ് നോക്കുക. എന്നാല്‍ കേരളത്തില്‍ ഭയങ്കര സ്വാര്‍ഥതയാണ്. ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇത് വിവാദത്തിലാക്കിയതില്‍ ദുഖമുണ്ടെന്നും ബീന ഫിലിപ്പ് പറഞ്ഞു.
മേയറെന്ന നിലയ്ക്ക് അമ്മമാരോട് സംസാരിക്കാനാണ് എന്നെ വിളിച്ചത്. അതില്‍നിന്ന് വിട്ട് നില്‍ക്കണമെന്ന് തോന്നിയില്ല. വര്‍ഗീയമായ ഒന്നും തനിക്ക് അവിടെ കാണാന്‍ കഴിഞ്ഞില്ലെന്നും എല്ലാം സാധുക്കളായ സ്ത്രീകളായിരുന്നുവെന്നും ബീന ഫിലിപ്പ് പറഞ്ഞു. നെറ്റിയില്‍ ചുവപ്പിട്ട് കൃഷ്ണ വിഗ്രഹത്തില്‍ താന്‍ മാലചാര്‍ത്തുമോയെന്ന് അവര്‍ക്കുതന്നെ സംശയമുണ്ടായിരുന്നു. പക്ഷെ, അതിലൊന്നും എനിക്കൊരു തെറ്റും തോന്നിയിട്ടില്ല.