കഞ്ചാവുമായി വീട്ടമ്മ അറസ്റ്റിൽ

പത്തനംതിട്ട: മടിക്കുത്തിൽ കഞ്ചാവുമായി നടന്ന് വിൽപ്പന നടത്തിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.അടൂര്‍ സ്വദേശി സുജാതയാണ് പിടിയിലായത്.

ഇവരുടെ കയ്യില്‍ നിന്നും 250 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കണ്ടെടുത്തു. മടിക്കുത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.പത്തനാപുരത്തു നിന്നും കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് സുജാത.രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.