മോസ്കോ: മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു.91 വയസ് ആയിരുന്നു .ഏറെക്കാലമായി രോഗ ബാധിതനായിരുന്നു. വൃക്ക രോഗത്തിന് ചികിൽസയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ആണ് മരണം. സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് ആയിരുന്നു മിഖായേൽ ഗോർബച്ചേവ് . സോവിയേറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു. സോവിയേററ് യൂണിയനെ ജനാധിപത്യവൽകരിക്കാൻ ശ്രമിച്ച നേതാവ് ആണ് മിഖായേൽ ഗോർബച്ചേവ്. പാർട്ടിക്കുളളിൽ മിഖായേൽ ഗോർബച്ചേവ് നിശിതമായ വിമർശിക്കപ്പെട്ടിട്ടുണ്ട്. ലോക രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിർണയിച്ച ആളാണ് മിഖായേൽ ഗോർബച്ചേവ്. രാഷ്ട്രീയത്തിൽ നിന്ന് മാറി സാമൂഹിക ഇടപെടലുകളുമായി കഴിയുകയായിരുന്നു മിഖായേൽ ഗോർബച്ചേവ്ശീതയുദ്ധം അവസാനിപ്പിച്ച ലോകനേതാവ് കൂടിയാണ് മിഖായേൽ ഗോർബച്ചേവ്. 1990 ൽ സമാധാനത്തിന് ഉളള നൊബേൽ സമ്മാനം നേടി. പെരിസ്ട്രോയിക്ക, ഗ്ലാസ്നോറ്റ് സിദ്ധാന്തങ്ങൾ അവതരിപ്പിച്ച ആളാണ് മിഖായേൽ ഗോർബച്ചേവ്. പലതവണ വധ ശ്രമങ്ങളൽ നിന്ന് മിഖായേൽ ഗോർബച്ചേവ് രക്ഷപെട്ടിട്ടുണ്ട് . മിഖായേൽ ഗോർബച്ചേവിന്‍റെ അന്ത്യത്തിൽ ലോകനേതാക്കൾ അനുശോചിച്ചു