കുഴിയില്‍പ്പെടാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

ആലപ്പുഴ:ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ എന്ന ഉണ്ണി (28)യാണ് മരിച്ചത്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

കുഴിയില്‍പ്പെടാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ ബസ് തട്ടി യുവാവ് ലോറിക്കടിയില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.