മണ്ണിൽ പൊന്നുവിളയ്ക്കുന്ന കർഷകരേയും കർഷക തൊഴിലാളികളേയും ആദരിച്ച് എം എം യു പി എസിലെ കുരുന്നുകൾ. കർഷകദിനത്തോട് അനുബന്ധിച്ച് മടവൂർ, നഗരൂർ, നാവായ്ക്കുളം പഞ്ചായത്തിലെ കർഷകരേയും കർഷകതൊഴിലാളികളെയും തൊഴിൽ സ്ഥലത്തെത്തി മുണ്ടും തോർത്തും വെറ്റയും പാക്കും നൽകി കുരുന്നുകൾ ആദരിച്ചപ്പോൾ സന്തോഷത്താൽ അവരുടെ കണ്ണുകളിൽ ഈറനണിഞ്ഞത് കണ്ടുനിന്നവരിൽ കരളലിയിച്ചു. ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരു വേദിയിലും ആദരിക്കപ്പെട്ടിട്ടില്ലാത്ത തങ്ങളെ ആദരിക്കാനെത്തിയ കുട്ടികളെ മാറോടണച്ച് അവർ സന്തോഷം രേഖപ്പെടുത്തി. മടവൂർ ചാലാംകോണം കൃഷ്ണ വിഹാറിൽ കൃഷ്ണൻകുട്ടിനായർ, മടവൂർ കുറിച്ചിയിൽ പുത്തൻവീട്ടിൽ ഗിരീഷ് , കുടവൂർ പാറവിള പുത്തൻവീട്ടിൽ മണി, പേരൂർ ചിന്ത്രനെല്ലൂർ എള്ളുവിള കിഴക്കേതിൽ ബാബു എന്നിവരെയാണ് പരിസ്ഥിതി, വിദ്യാരംഗം ക്ലബുകളുടെ നേതൃത്വത്തിൽ ആദരിച്ചത് വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡൻ്റ് എം.എം താഹ ഹെഡ്മാസ്റ്റർ എം.ഐ അജികുമാർ, ജോ.കമ്മീഷണർ (ജിഎസ്ടി) ബിജോയ് റ്റി നായർ, പൊതുപ്രവർത്തകനായ ഐ സത്താർ, എംപിടിയെ പ്രസിഡൻ്റ് അമ്മുവിനോദ് അദ്ധ്യാപകരായ അവിനാഷ് പി.എസ്, സജി കെ.എസ്, ഹനൻ.എച്ച്, ഷീജ. എസ് എന്നിവർ നേതൃത്വം നൽകി