മൂന്നാർ കുണ്ടളയിൽ ഉരുൾപൊട്ടൽ. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ, ആളപായമില്ല.

മൂന്നാർ കുണ്ടളയിൽ ഉരുൾപൊട്ടൽ. 
ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ, ആളപായമില്ല. ഇടുക്കി മൂന്നാർ കുണ്ടള പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ,ആളപായമില്ല. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുൾപൊട്ടിയത് രാത്രി ഒരു മണിയോടെയാണ്. 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൂന്നാർ വട്ടവട റോഡ് തകർന്നു. ഗതാഗതം തടസപ്പെതിനാൽ വട്ടവട ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ വട്ടാവടയിൽ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു.175 കുടുംബങ്ങളെ ഉടൻ മാറ്റിപാർപ്പിച്ചു. ആർക്കും ആളപായമില്ലെന്ന് വട്ടവട പഞ്ചാത്ത് പ്രസിഡന്റ് കവിത വി കുമാർ പറഞ്ഞു. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ സന്ദർശിച്ചിരുന്നു, കറണ്ട് ഇല്ല റോഡ് ഇല്ലാത്തതിനാൽ വട്ടവട മേഖലയിൽ പോകാനും പ്രയാസമാണ് കവിത വി കുമാർ പറഞ്ഞു.