തിരുവനന്തപുരം: മുഹറം അവധി ഓഗസ്റ്റ് ഒമ്പതിന് പുനർനിശ്ചയിച്ച് സർക്കാർ. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനർനിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ് എട്ടിനായിരുന്നു. അവധി പുനർനിശ്ചയിച്ചതിലൂടെ എട്ടാം തീയതി തിങ്കളാഴ്ച പ്രവൃത്തിദിനമാകും.
“സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയ്ക്കടക്കം അന്നേ ദിവസം അവധിയായിരിക്കും.