ലോകത്തിൽ ഏറ്റവുമധികം വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ 50 മില്യൻ ഫോളോവേഴ്സിനെ നേടുന്ന താരമായി ബിടിഎസിന്റെ വി. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി വെറും എട്ടു മാസത്തിനുള്ളിലാണ് വിയുടെ ഈ റെക്കോർഡ് നേട്ടം. കൊറിയൻ പെൺ ട്രൂപ് ആയ ബ്ലാക്പിങ്കിലെ ലിസയുടെ 33 മില്യൻ ഫോളോവേഴ്സ് എന്ന റെക്കോർഡ് ആണ് വി മറികടന്നത്.ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി 50 മിനിറ്റിനുള്ളിൽ വി 1 മില്യൻ ഫോളോവേഴ്സിനെ നേടിയതു വലിയ ചർച്ചയായിരുന്നു. വിയുടെ വ്ലോഗുകളും വലിയ രീതിയിൽ ആരാധക ശ്രദ്ധ നേടാറുണ്ട്. ബിടിഎസിലെ മറ്റ് അംഗങ്ങൾക്കും ദശലക്ഷക്കണക്കിനു ഫോളോവേഴ്സ് ആണ് ഉള്ളത്.ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് അറിയിച്ചത്. ബാൻഡ് പിരിഞ്ഞെങ്കിലും ബിടിഎസ് താരങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്.