സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തീക രിക്കുന്നതിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പേരൂർ എം എം യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ വേറിട്ട പ്രവർത്തനങ്ങൾ

ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തീക രിക്കുന്നതിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പേരൂർ എം എം യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ വേറിട്ട പ്രവർത്തനവുമായി സീമന്തപുരം YMA ലൈബ്രറി ഹാളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകന്മാരെ പുനരാവിഷ്കരിച്ചത് നാട്ടുകാരിൽവിസ്മയം ഉണ്ടാക്കി. ക്വിറ്റ്ഇന്ത്യ സമര ചരിത്രം ദൃശ്യവത്കരിക്കുകയും സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നെടുംതൂണുകളായ സമര നേതാക്കളുടെ വേഷപകർച്ചയോടൊപ്പം അവരുടെ സംഭാവനകളും കുട്ടികൾ കോർത്തിണക്കി അവതരിപ്പിച്ചപ്പോൾ പ്രദേശവാസികൾക്ക് ഇതൊരു പുത്തൻ അനുഭവമായി തീർന്നു. കൂടാതെ മതേതരത്വം വിളിച്ചോതുന്ന ചെറു സ്കിറ്റുകളും ഡാൻസും സ്വാതന്ത്ര്യ ഗീതങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങി വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു
 നാലാം ക്ലാസിലെ അഭിനവ് 1900 മുതൽ 1947 കാലഘട്ടത്തിലെ പത്രത്താളുകൾ ഉപയോഗിച്ച് തയ്യാറാക്കിയ സ്വാതന്ത്ര്യ സമര ചരിത്രം ഒരു എത്തിനോട്ടം എന്ന
 ആൽബത്തിന്റെ പ്രകാശനവും നടന്നു. കൂടാതെ സ്വാതന്ത്ര്യസമര ചരിത്രത്തിലൂടെ എന്ന വീഡിയോ പ്രദർശനവും നടത്തി.
 പി ടി എ പ്രസിഡന്റ് ശ്രീ എം എം താഹയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എം ഐ അജികുമാർ സ്വാഗതം ആശംസിക്കുകയും സീമന്തപുരം പത്താം വാർഡ് മെമ്പർ ശ്രീമതി സിമി പരിപാടി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ജനിച്ചതും സൈനിക ജീവിതത്തിൽ നിന്നും വിരമിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ശ്രീമാൻ   ശ്രീരാജൻ അവർകളെ പൊന്നാട അണിയിച്ച്  ആദരിക്കുകയും ചെയ്തു
 എം പി ടി എ പ്രസിഡന്റ് ശ്രീമതി അമ്മു വിനോദ് എം പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീജ അധ്യാപകരായ സുജിത്ത് , ശ്രീദേവി OK ദീപ.S, ശ്രീദേവി G എന്നിവർ സംസാരിച്ചു.