ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 62-മത് സ്ഥാപക ദിനം പ്രമാണിച്ചു യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടന്ന ആഘോഷപരിപാടികളുടെ ഉത്ഘാടനകർമ്മം കോൺഗ്രസ് നേതാവും ഐ.എൻ.റ്റി.യൂ.സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ഡോ. വി.എസ്.അജിത് കുമാർ പതാക ഉയർത്തി നിർവഹിച്ചു...... രാഷ്ട്രീയ വിഷയങ്ങളിലും സാമൂഹ്യ സേവനത്തിലും ഉറച്ച അഭിപ്രായവും മനോഭാവവും പുതിയ തലമുറയ്ക്ക് ഉണ്ടായിരിയ്ക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു... യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എസ്.കിരൺ കൊല്ലമ്പുഴ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡി. സി. സി മെമ്പർ ആറ്റിങ്ങൽ സതീഷ്,ആറ്റിങ്ങൽ സുരേഷ്,കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എസ്. ശ്രീരംഗൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ഭാസി, എച്ച്. ബഷീർ, ബാബു പൊടിയൻ, ബിജു കാട്ടുമ്പുറം, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അജിത്,വിശാൽ, ശരത്, കിച്ചു, അരവിന്ദ്,അനന്തു എന്നിവർ സംസാരിച്ചു.
ആഘോഷപരിപാടികളുടെ ഭാഗമായി നൂറിൽ പരം വൃദ്ധ ജനങ്ങൾക്കും തൊഴിലാളികൾക്കും ഭക്ഷണപൊതി വിതരണം ചെയ്തു...