വാഹനം സംശയാസ്പദ നിലയില്‍ പാര്‍ക്ക് ചെയ്ത് കിടക്കവേ നടത്തിയ പരിശോധനയിലാണ് നൗഫല്‍, അബുതാഹിര്‍ എന്നിവരെ 3.5 ഗ്രാം എം.ഡി. എം.എയുമായി പിടികൂടിയത്. മറ്റുപ്രതികളെ സംശയാസ്പദ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും കഴിഞ്ഞ ചൊവ്വാഴ്ച പിടികൂടിയിരുന്നു.
കളമശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ പി.ആര്‍. സന്തോഷ്, എസ്.ഐ. മാരായ വിനോജ് ജോസഫ്, എല്‍ദോ, മനോജ്, വിഷ്ണു, എ.എസ്.ഐ ഷൂക്കൂര്‍, എസ്.സി.പി.ഒ ശ്രീജിത്ത്, ഷിബിന്‍, സി.പി.ഒ ഷിബു, സ്മികേഷ്, അനീഷ്, സുനില്‍കുമാര്‍, ശരണ്യമോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.