കഴിഞ്ഞമാസം 21-നാണ് വീടിനടുത്തുള്ള വയലില്‍വെച്ച് ചന്ദ്രികയ്ക്ക് പട്ടിയുടെ കടിയേല്‍ക്കുന്നത്. എട്ടോളം പേര്‍ക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു. മുഖത്തായിരുന്നു ചന്ദ്രികയ്ക്ക് പരിക്കേറ്റത്.
പത്തുദിവസം മുൻപ് ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു. ചന്ദ്രികയ്ക്ക് പേവിഷബാധ ഉണ്ടായോയെന്നകാര്യത്തില്‍ കൂടുതല്‍ പരിശോധനാഫലങ്ങള്‍ വരാനുണ്ടെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്.