കോട്ടയത്ത് വൻ കവർച്ച; വീട് കുത്തിത്തുറന്ന് 50 പവൻ മോഷ്ടിച്ചു

കോട്ടയത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കൂരോപ്പടയില്‍ ഫാ. ജേക്കബ് നൈനാന്റെ വീട് കുത്തിത്തുറന്ന്  50 പവന്‍ സ്വര്‍ണം കവര്‍ന്നു. മോഷണംപോയ സ്വര്‍ണത്തിന്റെ ഒരുഭാഗം പിന്നീട് വീടിന് സമീപത്തുനിന്ന് കണ്ടെടുത്തു. വീട്ടുകാര്‍ പ്രാര്‍ഥനയ്ക്കായി പുറത്ത് പോയപ്പോഴാണ് മോഷണം. തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തി.