കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും ഓഗസ്റ്റ് 5 മുതൽ 15 വരെ സൗജന്യ പ്രവേശനം

ന്യൂഡല്‍ഹി: 'ആസാദി കാ അമൃത് മഹോത്സവ്' കാമ്ബയിനിന്റെയും രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ഭാഗമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) കീഴിലുള്ള എല്ലാ സ്മാരകങ്ങളിലേക്കും ആഗസ്റ്റ് അഞ്ചു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ പ്രവേശനം സൗജന്യമായിരിക്കും. കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പിനു കീഴില്‍ വരുന്ന മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ആഗസ്റ്റ് അഞ്ചു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശകരില്‍നിന്ന് പ്രവേശന ഫീ ഈടാക്കില്ലെന്ന് എ.എസ്.ഐയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ആസാദി കാ അമൃത് മഹോത്സവ് കാമ്ബയിനിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

Media 16 news