മുഖത്ത് മടൽ വച്ച് അടിച്ചു; 4 വയസുകാരന് രണ്ടാനച്ചൻ്റെ ക്രൂര മർദ്ദനം
August 09, 2022
നാലു വയസുകാരന് രണ്ടാനച്ചൻ്റെ ക്രൂര മർദ്ദനം.തൃശൂർ തുവാനുരിൽ ആണ് സംഭവം. കുട്ടിയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രസാദ് എന്നയാളാണ് കുട്ടിയെ മർദിച്ചത്.
ഇയാൾ കുട്ടിയുടെ മുഖത്ത് മടൽ ഉപയോഗിച്ച് അടിച്ചു. കുട്ടിയുടെ ശരീരമാസകലം ഗുരുതര പരുക്കുണ്ട്.