ആറ്റിങ്ങൽ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 22 നു ഗ്രാമപഞ്ചായത്തുകളിൽ കേന്ദ്രസർക്കാർ ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരങ്ങൾ സംഘടിപ്പിക്കും. ഒരേസമയം 20 വർക്കുകൾ മാത്രമേ പാടുള്ളൂ എന്ന ഉത്തരവ് പിൻവലിക്കുക,
ആയുധങ്ങൾക്ക് മൂർച്ചകൂട്ടുന്നതിന് വേണ്ടി നൽകിയിരുന്ന കൂലി നൽകുക,
എൻ എം എം എസ് ആപ്പിലെ അപാകതകൾ പരിഹരിക്കുക,
കൂലി 600 രൂപയാക്കുക,
തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക,
കേരളം നൽകിയ ലേബർ ബഡ്ജറ്റ് അംഗീകരിക്കുക,
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്
സത്യാഗ്രഹം സമരം സംഘടിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങൽ ഏരിയയിലെ ചെമ്പൂർ, കിഴുവിലം, ചിറയിൻകീഴ്,അഞ്ചുതെങ്ങ്,വക്കം കീഴാറ്റിങ്ങൽ എന്നിവിടങ്ങളിൽസമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ സത്യാഗ്രഹ സമരം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ. സുഭാഷ്,
വി.എ.വിനീഷ്, ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ് ലെനിൻ,യൂണിയൻ ഏരിയ സെക്രട്ടറി എസ് പ്രവീൺചന്ദ്ര, പ്രസിഡന്റ് പിസി ജയശ്രീ എന്നിവർ ഉദ്ഘാടനം ചെയ്യും. എല്ലാ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കണമെന്ന് യൂണിയന്റെ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അഭ്യർത്ഥിച്ചു.