*ശാന്തിഗിരിയിൽ നവപൂജിതം വിളംബരം 21ന് ഞായറാഴ്ച* *വിളംബരം കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ നടത്തും*

പോത്തൻകോട്:ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയാറാമത് ജന്മദിനമായ നവപൂജിതം ആഘോഷങ്ങളുടെ  വിളംബരം    നാളെ (21/08/2022) നടക്കും. വിളംബരത്തിനു മുന്നോടിയായി വൈകിട്ട് 4 ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നും  ഘോഷയാത്ര ആരംഭിക്കും. 5ന്  ആഘോഷ പരിപാടികളുടെ വിളംബരം    കേന്ദ്ര നവ-പുനരുപയോഗ ഊർജ്ജ  സഹമന്ത്രി  ഭഗവന്ത് ഖുബ  നടത്തും.  ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി   അധ്യക്ഷത  വഹിക്കുന്ന ചടങ്ങിൽ  ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡി.കെ.മുരളി എം.എൽ.എ,   വിന്‍സെന്റ് എം.എല്‍.എ., മുൻമന്ത്രി വി.എസ്. ശിവകുമാര്‍, മുൻ എം.പി.മാരായ ഡോ. എ. സമ്പത്ത്, എന്‍.പീതാംബരക്കുറുപ്പ്, മുൻ എം.എല്‍.എ. കോലിയക്കോട് കൃഷ്ണൻ നായര്‍, സി.പി.ഐ.(എം.) സെക്രട്ടറിയേറ്റ് മെമ്പര്‍ ആനാവൂര്‍ നാഗപ്പൻ, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍., വനിതാ കമ്മീഷൻ മെമ്പര്‍ ‍ഡോ.ഷാഹിദ കമാല്‍, ഡി.സി.സി. തിരുവനന്തപുരം വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീര്‍, വാമനപുരം ബ്ലോക്ക് വൈസ്പ്രസിഡന്റ് എസ്.എം. റാസി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖാകുമാരി, വെഞ്ഞാറമൂട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീലാകുമാരി, പോത്തൻകോട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പോത്തൻകോട് അനില്‍കുമാര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ സഹീറത്ത് ബീവി., ചൈല്‍ഡ് വൈല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എ. ഷഫീന ബീഗം., ബി.ജെ.പി. തിരുവനന്തപുരം ജില്ല ട്രഷറര്‍ എം. ബാലമുരളി, സി.പി.ഐ.(എം.) വെഞ്ഞാറമ്മൂട് ഏരിയ സെക്രട്ടറി ഇ.എ. സലീം., ആശ്രമം ഉപദേശകസമിതി അംഗം ഡോ. കെ.ആര്‍.എസ്. നായര്‍, പൂലന്തറ റ്റി.മണികണ്ഠൻ നായര്‍,  കെ.കിരണ്‍ദാസ്,  വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളായ രാജൻ സി.എസ്, ദീപ്തി സി., രാജ്കുമാര്‍ എസ്.,  കിഷോര്‍ കുമാര്‍ റ്റി.കെ., സിന്ധു ബി.പി., അജിത കെ. നായര്‍, മനോജ് കുമാര്‍ സി.പി. എന്നിവർ സംബന്ധിക്കും . ശാന്തിഗിരി ഹെൽത്ത്കെയർ റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി സ്വാഗതവും  മാതൃമണ്ഡലം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.ഹേമലത പി.എ. കൃതജ്ഞതയും രേഖപ്പെടുത്തും.

നവപൂജിതത്തിന്റെ ഭാഗമായി ഏഴു ദിവസം  നീണ്ടു നിൽക്കുന്ന പരിപാടികള്‍ ആഗസ്റ്റ്  26 ന് ആരംഭിക്കും. ഗവർണർ,  മുഖ്യമന്ത്രി, കേന്ദ്ര- സംസ്ഥാന മന്ത്രിമാർ,  വ്യവസായ , രാഷ്ട്രീയ സാമൂഹിക ആത്മീയ കലാ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.   നവപൂജിതദിനമായ  സെപ്തംബർ 1 ന്  പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും  പ്രത്യേക പ്രാർത്ഥനാചടങ്ങുകളും  വിപുലമായ ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആശ്രമം കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ   സീനിയർ ജനറൽ മാനേജർമാരായ ഡി. പ്രദീപ്കുമാർ, ടി.കെ. ഉണ്ണികൃഷ്ണപ്രസാദ്,  അസിസ്റ്റന്റ് ജനറൽ മാനേജർ പ്രമോദ്. എം. പി എന്നിവർ പങ്കെടുത്തു.


ht