*പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ 20 കാരൻ റിമാൻഡിൽ.*

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി റിമാൻഡിൽ .കല്ലറ തെങ്ങും കോട് സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ഷിനു (20) വിനെ ആണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്ത്  റിമാൻഡിലാക്കിയത്. സംഭവത്തെക്കുറിച്ച് പരാതിയിൽ. പറയുന്നത് ഈ യുവാവ് വർഷങ്ങളായി കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് വരുകയായിരുന്നു' ഇക്കഴിഞ്ഞ 17 നു പകൽ കുട്ടിയെ കല്ലറ ഭാഗങ്ങളിൽ കൊണ്ട് കറങ്ങുകയും പതിനൊന്ന് മണിയോടെ വീട്ടിലെത്തിച്ച് വീണ്ടും പീഡിപ്പിക്കുകയായിരുന്നു' കുട്ടിയുടെ പിതാവ്. പാങ്ങോട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വൈദ്യപരിശോധനയിൽ കുട്ടി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു iതുടർന്ന് പാങ്ങോട് സി.ഐ. എൻ സുനീഷ്, എസ്.ഐ. അജയൻ, ഗ്രേഡ് എസ് ഐ. രാജൻ,  എ.എസ്.ഐ മാരായ നസീം' രേഖ, വനിതാ സിവിൽ പോലീസ് ഓഫീസർ ജസ്ലറ്റ് എന്നിവർ ചേർന്ന്     പിടികൂടിയ പ്രതിയെ നെടുമങ്ങാട്  കോടതിയിൽ. ഹാജരാക്കി  റിമാൻഡ് ചെയ്തു