തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻറ്റിയുസി) കൈത്താങ്ങ് സാന്ത്വന സഹായ പദ്ധതിയുടെ ആഭിമുഖ്യത്തിൽ 2016 മുതൽ നടത്തിവരുന്ന ഓണാഘോഷവും , കുടുംബ സംഗമവും ഈ വർഷവും വിപുലമായ പരിപാടി കളോടെ സംഘടിപ്പിച്ചിരിക്കുകയാണ്. 2022 ആഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9.30 മുതൽ തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാം മൂടുള്ള സെന്റ് ജോസഫ് ഓർഫനേജിലെ കുട്ടികളോടൊപ്പമാണ് ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത്. അത്തപ്പൂക്കളവും, ഓണക്കോടി വിതരണവും ഓണസദ്യയും, കുടുംബ സംഗമവും വിവിധ കലാപരിപാടികളും വർണ്ണാഭമായ രീതിയിൽ സംഘടിപ്പിച്ചിരിക്കുന്ന പൊന്നോണം 2022 ൽ പ്രമുഖ ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു.