ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ 3 മാസത്തോളം പീഡിപ്പിച്ചു, ആനപാപ്പാൻ അറസ്റ്റിൽ

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആനപാപ്പാന്‍ അറസ്റ്റില്‍.കൊട്ടാരക്കര നെല്ലിത്തുന്ന വിഷ്ണുഭവനില്‍ വിഷ്ണുവിനെ (25) ആണ് പത്തനംതിട്ട പൊലീസ് പിടികൂടിയത്.

പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വച്ച്‌ മൂന്ന് മാസത്തോളമാണ് വിഷ്ണു പതിനേഴുകാരിയെ പീഡിപ്പിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി.