കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഒക്ടോബർ 17ന്; വോട്ടെണ്ണൽ 19ന്

ന്യൂഡൽഹി• കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പ് ഒക്ടോബർ 17നു നടക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗം തിരഞ്ഞെടുപ്പ് തീയതിക്ക് അംഗീകാരം നൽകി. വോട്ടെണ്ണൽ 19ന് നടത്താനും പ്രവർത്തകസമിതിയോഗം തീരുമാനിച്ചു. സെപ്റ്റംബർ 24 മുതൽ 30 വരെ നാമനിർദേശ പത്രികാ സമർപ്പണം.സ്ഥാനാർഥി പട്ടിക ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഒക്ടോബര്‍ 16 വരെ പ്രചാരണം നടത്താം. ഗുലാം നബി വിഷയം പ്രവർത്തക സമിതി ചർച്ച ചെയ്തില്ലെന്ന് ജയറാം രമേശ് അറിയിച്ചു. സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും ഓൺലൈനായി പങ്കെടുത്തു.