ഇൻഡിഗോ എയർലൈൻസ് ആഭ്യന്തര വിമാന യാത്രക്കാര്‍ക്കായി 'സ്വീറ്റ് 16' വാർഷിക വിൽപ്പന ആരംഭിച്ചു. 16 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളോടനുബന്ധിച്ചാണ് ഈ മധുര പതിനാറ് ഓഫർ അവതരിപ്പിക്കുന്നത്. ഓഫർ അനുസരിച്ച്, ടിക്കറ്റ്നിരക്കുകൾ 1,616 രൂപയിൽ ആരംഭിക്കും. 2022 ഓഗസ്റ്റ് 3 മുതൽ 5 വരെയാണ് ടിക്കറ്റ് വിൽപ്പന. 2022 ഓഗസ്റ്റ് 18 മുതൽ 2023 ജൂലൈ 16 വരെയുള്ള യാത്രകൾക്ക് ഈ ഇളവ് നിരക്കുകൾ ബാധകമായിരിക്കും.മഹാമാരിക്ക് ശേഷം വിമാനയാത്രകൾ പ്രോത്സാഹിപ്പിക്കാനായി പല വിമാന കമ്പനികളും പുതിയ ഓഫറുകൾ നൽകുന്നുണ്ട്.
ഓഹരി വിപണിയിലെ അതികായനായ ജുൻജുൻവാലയും പുതിയ എയർലൈൻസ് സേവനം തുടങ്ങുന്നുണ്ട്. ആകാശ എയർ എന്ന് പേരിട്ടിരിക്കുന്ന എയർലൈൻസ് സാധാരണക്കാർക്ക് പോലും താങ്ങാവുന്ന നിരക്കിലായിരിക്കും സേവനങ്ങൾ നടത്തുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 7 നായിരിക്കും ഇവരുടെ സേവനങ്ങൾ തുടങ്ങുക. ഇവരുടെ ബുക്കിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്.