16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ വെള്ളനാട് കണ്ണേറ്റുമുക്ക് മുഴുവൻകോട് കരിങ്കുറ്റി മഹേഷ് ഭവനിൽ മഹേഷ്് (33) നെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പെൺകുട്ടിയെ പ്രതി വിളിച്ചുകൊണ്ട് പോയി പീഡിപ്പിച്ചു വെന്നാണ് കേസ്. പ്രായം മറച്ചു വച്ച് പ്രതിക്ക് ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് നൽകിയതിന് പ്രതിയുടെ പിതാവ് മോഹന(60)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു