ആറ്റിങ്ങൽ: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്നുള്ള കേന്ദ്ര സർക്കാർ തീരുമാനം കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ടെമ്പോ തൊഴിലാളി യൂണിയൻ (സിഐറ്റിയു ) ആറ്റിങ്ങൽ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സമ്മേളനം സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻറ് എം .മുരളി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി
പി .ജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കെ.അനിസ്വാഗതം പറഞ്ഞു.എം.മുരളി (പ്രസിഡൻ്റ്) പി.ദാനവൻ (വൈസ് പ്രസിഡൻറ്) പി.ജയകുമാർ (സെക്രട്ടറി) കെ അനി, എ.സാബു (ജോ. സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി 13 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.