അമ്മമാർക്ക് വേണ്ടി 15 കോടി രൂപ ചിലവിൽ സമ്മാനമൊരുക്കി എം എ യൂസഫലി

ലോകം കണ്ട ഏറ്റവും നല്ല മലയാളി ആയിട്ടുള്ള മനുഷ്യസ്നേഹി പത്മശ്രീ ഡോക്ടർ എം എ യൂസഫലി നമുക്ക് എല്ലാം വളരെയേറെ പ്രിയപ്പെട്ട ആളാണ്. അദ്ദേഹമിപ്പോൾ 15 കോടി രൂപ ചിലവിൽ അമ്മമാർക്കായി ഒരു സമ്മാനം നൽകിയിരിക്കുകയാണ്. ഗാന്ധിഭവൻ അഗതി മന്ദിരത്തിനു വേണ്ടി 15 കോടി രൂപയുടെ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ കെട്ടിടമാണ് ലുലു ഗ്രൂപ്പ് നൽകിയിരിക്കുന്നത്. ഒരിക്കൽ ഗാന്ധി ഭവൻ സന്ദർശിച്ച യൂസഫലി വളരെ വികാരാധീനനായി പോയിരുന്നു.. കാരണം ഇവിടത്തെ അമ്മമാരെ കണ്ടപ്പോൾ അദ്ദേഹത്തിന് ശരിക്കുമോന്നുറങ്ങാൻ പോലും സാധിച്ചില്ല എന്ന് പറഞ്ഞു.. തുടർന്നാണ് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഇത്രയും സൗകര്യങ്ങളോട് കൂടിയ ഒരു മന്ദിരം ഗാന്ധി ഭവന് വേണ്ടി പണിയുവാൻ തീരുമാനിച്ചത്. അമ്മമാർക്ക് യാതൊരു കുറവും ഇവിടെ വരാൻ പാടില്ല എന്ന് യൂസഫലി സാറിനു നിർബന്ധം ഉണ്ട്. അതുകൊണ്ട് തന്നെ ഒരു മിനി ആശുപത്രിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അത്യാവശ്യം അസുഖബാധിതർക്ക് വേണ്ട എല്ലാ കാര്യങ്ങളും ഇവിടെ തന്നെ ചെയ്തു കൊടുക്കുവാൻ സാധിക്കും . യൂസഫലി സാറിന്റെ മേൽനോട്ടത്തിലാണ് ഈ മന്ദിരത്തിന്റെ നിർമ്മാണം നടക്കുന്നത്. അഞ്ച് കോടി രൂപയാണ് കെട്ടിടത്തിന് ആദ്യം പദ്ധതിയിട്ടത് പിന്നെ അത് കുറെകൂടി വർദ്ധിപ്പിച്ചു.
               അമ്മമാർക്ക് എല്ലാ വിധത്തിലുമുള്ള സൗകര്യങ്ങൾക്കു വേണ്ടി ഏത് സംവിധാനങ്ങൾ ഒരുക്കുന്നതിനും യൂസഫലി സാർ ഒരുക്കമായിരുന്നു. മൂന്നു നിലകളിലായി മുന്നൂറോളം പേർക്കാണ് ഇവിടെ താമസിക്കാനുള്ള സൗകര്യം ഉള്ളത്. താമസസ്ഥലം അല്ലാതെ ഡോക്ടറുടെ ചികിത്സ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതുകൂടാതെ അമ്മമാർക്ക് വേണ്ടി മികച്ചൊരു ലൈബ്രറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവരെയും 15 കോടിയിലധികം രൂപയാണ് ചിലവായിട്ടുള്ളത്. കിടപ്പു രോഗികളായ അമ്മമാർക്ക് വേണ്ടി അത്യാധുനിക സംവിധാനം ഉള്ള കിടക്കകളും ഇവിടെ സജ്ജമാണ്.