മടവൂർ ഗ്രാമപഞ്ചായത്തിലെ ചാലാംകോണം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഒ.പി മന്ദിരം നിർമ്മിക്കുന്നതിന് 1.43 കോടി രൂപ അനുവദിച്ചു.

വർക്കല മണ്ഡലത്തിലെ മടവൂർ ചാലങ്കോണം കുടുംബാരോഗ്യ കേന്ദ്രത്തിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒ.പി ബ്ലോക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി 1.43 കോടി രൂപ അനുവദിച്ചതായി അഡ്വക്കേറ്റ് വി.ജോയ് എംഎൽഎ അറിയിച്ചു. പ്രദേശവാസികളുടെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്നായ ഒ.പി ബ്ലോക്ക് നിർമ്മാണത്തിന് ഫണ്ട് അനുവദിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.മറ്റു നടപടികൾ പൂർത്തിയാക്കി അതിവേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നും എംഎൽഎ അറിയിച്ചു.