കല്ലമ്പലം മത്സ്യമാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 120 കിലോ പഴകിയ ചൂര പിടികൂടി

കല്ലമ്പലം : കല്ലമ്പലം മത്സ്യമാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 120 കിലോ പഴകിയ ചൂര പിടികൂടി. പഴകിയ മത്സ്യം നിരന്തരമായി മാർക്കറ്റിൽ എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ സർക്കിളുകളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ
പരിശോധന നടത്തിയത്. തുടർന്ന് ചൂരയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും പഴകിയ മത്സ്യം ആണെന്ന്
കണ്ടെത്തുകയായിരുന്നു. പിടികൂടിയ മത്സ്യം നശിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിച്ചു.

അടുത്തകാലത്തായി വിവിധ സ്ഥലങ്ങളിൽ പഴകിയ മത്സ്യം എത്തുന്നത് ജനങ്ങളിൽ ഭീതി പരത്തുന്നുണ്ട്.ഉദ്യോഗസ്ഥരുടെ പരിശോധന കൃത്യമായി തുടരണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നു