ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് 11.30 ന് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ. ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് എത്തിയ സാഹചര്യത്തിൽ മൂന്ന് ഷട്ടറുകൾ തുറക്കുന്നതെന്ന് തമിഴ്‌നാട് അറിയിച്ചതായി മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്. 30 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തുന്നത്. ആദ്യമണിക്കൂറിൽ സെക്കന്റിൽ 534 ഘന അടി വെള്ളം പുറത്തേക്കൊഴുകും.രണ്ടുമണിക്കൂറിന് ശേഷം 1000 ഘനയടി വരെ ഉയർത്തും.