സൂരി ഹോട്ടലിലെ ജീവനക്കാരനാണ് അമല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു അപകടം. ബോട്ട് ജെട്ടിയിലെ ലോഡ്ജില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുപ്പിവെള്ളവുമായി എത്തിയതായിരുന്നു അമല്‍. സുഹൃത്തുക്കള്‍ ടെറസില്‍ കാണുമെന്നു കരുതി അവിടെ എത്തി. എന്നാല്‍ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ടു താഴേക്കു നോക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വൈദ്യുതക്കമ്പിയിലും കടയുടെ ബോര്‍ഡിലും തട്ടിയാണ് അമല്‍ റോഡിലേക്കു വീണത്. ശബ്ദം കേട്ട സുഹൃത്തുക്കള്‍ എത്തി നോക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു അമല്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.