രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ കൊച്ചി മെട്രോയും ഈ ആഘോഷങ്ങളിൽ പങ്കാളിയാവുകയാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാർക്ക് ഓഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം ടു ട്രാവൽ ഓഫർ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പതിനഞ്ചാം തീയതി കൊച്ചി മെട്രോയിൽ വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാർക്ക് നൽകുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതൽ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നൽകിയാൽ മതിയാകും.
QR ടിക്കറ്റുകൾക്കും,കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.