വനിതാ ഡോക്ടറും 10 വയസ്സുള്ള മകളും വീടിനുള്ളിൽ മരിച്ച നിലയിൽ,
August 11, 2022
യുവ വനിതാ ഡോക്ടറെയും അവരുടെ 10 വയസ്സുള്ള മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു ബനശങ്കരിയിലാണ് സംഭവം.ബംഗളൂരു ബനശങ്കരിയിലാണ് സംഭവം.ദന്ത ഡോക്ടറായ ഷൈമ (36), നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ ആരാധന (10) എന്നിവരാണ് മരിച്ചത്. ഷൈമയുടെ ഭര്‍ത്താവ് നാരായണും ദന്ത ഡോക്ടറാണ്.രാവിലെ ക്ലിനിക്കില്‍ പോയ നാരായണ്‍ ഉച്ചക്ക് 12 ഓടെ ഷൈമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തിരിച്ചുവീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ അമ്മയും മകളും തൂങ്ങിമരിച്ച നിലയിലായിരുന്നെന്നാണ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷൈമയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. ബനശങ്കരി പൊലീസ് കേസെടുത്തു.