ആലംകോട് SBT എ ടി എമ്മിൽ നിന്നും പണമെടുത്ത ശേഷം കാറിൽ കയറുന്നതിനിടെ പേഴ്സും രേഖകളും നഷ്ടപ്പെട്ടു.

ആറ്റിങ്ങൽ: ആലംകോട് SBT എ ടി എമ്മിൽ നിന്നും പണമെടുത്ത ശേഷം കാറിൽ കയറുന്നതിനിടെ പേഴ്സും രേഖകളും നഷ്ടപ്പെട്ടു. എസ് സുനീജിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. ആലംകോട് അയിഷാ ഫാൻസി ഉടമ മുഹമ്മദ് യൂസഫിന്റെ ജാമാതാവാണ് സുനീജ്. ATM ൽ നിന്നും എടുത്ത 6000 രൂപ ഉൾപ്പെടെ 8000 രൂപയും, ഇൻഡ്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ ATM കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസ്, റെയിൽവെ സീസൻ ടിക്കറ്റ് എന്നിവയും പേഴ്സിലുണ്ട്. ഇന്ന് വൈകിട്ട് 6.30 ന് ആലംകോട് SBT ക്കും പോസ്റ്റ് ഓഫീസിനും ഇടയ്ക്കാണ് പേഴ്സ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ 80780 98766 എന്ന മൊബൈൽ നമ്പരിൽ അറിയിക്കണം.