വക്കം LMS LPS സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രീ പ്രൈമറി കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിടം ഒരുക്കി പാസ്റ്റർ റോഷൻ ഉമ്മൻ മാത്യു മാതൃകയായി. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനായി ഇനിയും ഇടപെടൽ ഉണ്ടാകുമെന്ന് പാസ്റ്റർ ഉറപ്പ് നൽകി.
പ്രധാനാധ്യാപിക ജീജ. ഡി അധ്യക്ഷയായ ചടങ്ങിൽ PTA പ്രതിനിധി സ്വാഗതം ആശംസിച്ചു. പാസ്റ്റർ റോഷൻ ഉമ്മൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ആറ്റിങ്ങൽ ഏരിയ ജോയിന്റ് സെക്രട്ടറി ഷാൻ ഷാക്കിർ, വക്കം യൂണിറ്റ് സെക്രട്ടറി കണ്ണൻ കാർത്തികേയൻ, മുൻ പ്രധാനാധ്യാപിക പ്രേമ, മുൻ അധ്യാപിക സുഗന്ധി എന്നിവർ സംസാരിച്ചു. വിജി ടീച്ചർ നന്ദി പറഞ്ഞു, സ്കൂൾ PTA അംഗങ്ങൾ, അധ്യാപകർ, രക്ഷകർത്താക്കൾ പങ്കെടുത്തു.