വക്കം ചന്തമുക്ക് ജംഗ്ഷനിൽ വൈദ്യുത ലൈൻ പൊട്ടിവീണു വൻ അപകടം ഒഴുവായത് തലനാരിഴയ്ക്ക്. ഇന്നലെ വൈകിട്ട് എട്ട് മുപ്പതതോടെയാണ് സംഭവം ലൈൻ കമ്പി പൊട്ടിവീണതിനെ തുടർന്ന് പ്രാദേശവാസികളും യാത്രക്കാരും നിരവധിതവണ വക്കം KSEB ഓഫീസിൽ ഫോൺ ചെയ്തെങ്കിലും ജീവനക്കാർ ഫോൺ എടുത്തില്ലെന്നും
ആക്ഷേപം മുയരുന്നത്.
ജീവനക്കാർ പ്രതികരിയ്ക്കാത്തതിനെ തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലുമായി പ്രദേശവാസികൾ തന്നെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി നിലയൂറപ്പിയ്ച്ചതിനാൽ വൻ അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു.
ഒടുവിൽ അടിയന്തര സാഹചര്യം നാട്ടുകാരിൽ ചിലർ അറിയിച്ചതിനെ തുടർന്ന് വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്‌ണു സ്ഥലത്തെത്തുകയും വീണ്ടും വക്കം KSEB ഓഫീസ്മായി ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കുവാൻ ജീവനക്കാർ തയ്യാറായില്ല ഇതേ തുടർന്ന് മേൽ ഉദ്യോഗസ്ഥരെ വിളിക്കുകയും അടിയന്തര സാഹചര്യം ശ്രദ്ധയിൽ എത്തിയ്ക്കുകയുമായിരുന്നു. ഇതേ തുടർന്ന് സംഭവം നടന്ന് ഇരുപതോളം മിനിറ്റ്കൾക്ക് ശേഷമാണ് ജീവനക്കാർ ഫോൺ എടുക്കുവാനും നടപടി സ്വീകരിയ്ക്കുവാനും തയ്യാറായത്.
അപകടം അറിയിക്കാൻ ഫോൺ ചെയ്‌താൽ ഫോൺ എടുക്കാത്തതും പരാതികളും സംശയങ്ങളുമായി എത്തുന്ന പ്രദേശവാസികളോട് സഹകരിക്കാതെ ദാർഷ്ഢ്യം കാട്ടുന്നതും ഇവിടുത്തെ ജീവനക്കാരുടെ സ്ഥിരം ശൈലിയാണെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തിര സാഹചര്യത്തിൽ സഹായം അഭ്യർത്ഥിച്ചിട്ടും നടപടി സ്വീകരിയ്ക്കുവാൻ തയ്യാറാകാത്ത വക്കം KSEB ജീവനക്കാരുടെ കടുത്ത അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.