സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്; മ്യൂസിയം പൊലീസാണ് കേസെടുത്തത്
തിരുവനന്തപുരം: പി സി ജോര്‍ജിനെതിരെ പീഡനക്കേസ്. കേസിൽ ജോർജിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയിലാണ് അറസ്റ്റ് ചെയ്യാന്‍ നീക്കം. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. തെെക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്യുക.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായിരുന്നു പി സി ജോര്‍ജിനെ വിളിച്ചു വരുത്തിയത്. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണം എന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് ഹാജരാകാമെന്ന് പി സി മറുപടി നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പി സി ജോര്‍ജും സ്വപ്‌ന സുരേഷുമാണ് കേസിലെ പ്രതികള്‍.