കെഎസ്ആർടിസി ബസിനു മുന്നിൽ ബൈക്ക് അഭ്യാസം; തിരുവനന്തപുരം സ്വദേശി പിടിയിൽ

ഈരാറ്റുപേട്ട • കെഎസ്ആർടിസി ബസിനു മുന്നിൽ ബൈക്കിൽ അഭ്യാസം നടത്തിയ തിരുവനന്തപുരം പൗ‍ഡിക്കോണം സ്വദേശി ആരോമലിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനു കേസെടുത്തു. പിന്നീടു ജാമ്യത്തിൽ വിട്ടു. തീക്കോയി– ഈരാറ്റുപേട്ട റോഡിൽ ഇന്നലെ രാവിലെയാണു സംഭവം. ബൈക്കിന്റെ മുൻചക്രം ഉയർത്തിയായിരുന്നു അഭ്യാസം. ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ പറഞ്ഞു.