കർക്കിടക വാവ് ബലി : വർക്കലയിൽ ഗതാഗത നിയന്ത്രണം.

വർക്കല ;കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കാപ്പിൽ ഭാഗത്ത് നിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ്മുക്കിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ശ്രീയേറ്റ് മാന്തറ , അഞ്ച്മുക്ക് വഴിയും , ബസുകൾ ഇടവ മൂന്ന്മൂല , സംഘംമുക്ക് , അഞ്ച്മുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകേണ്ടതാണ്.

പുത്തൻചന്ത , പാലച്ചിറ ഭാഗത്ത് നിന്നും വരുന്ന ബസുകൾ പുത്തൻചന്ത , മൈതാനം , റെയിൽവേ സ്റ്റേഷൻ , പുന്നമൂട് , കൈരളി നഗർ വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകേണ്ടതാണ്.

ബസ് ഒഴികെയുള്ള വാഹനങ്ങൾ നിർദ്ദിഷ്ട പാർക്കിങ്ങ് സ്ഥലങ്ങളിൽ മാത്രം പാർക് ചെയ്യേണ്ടതാണ്.

അയിരൂർ , നടയറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നടയറ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എസ്.എൻ കോളേജ് , പാലച്ചിറ , പുത്തൻചന്ത മൈതാനം , പുന്നമൂട് വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകേണ്ടതാണ്.

കടക്കാവൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട് , മൈതാനം , പുത്തൻചന്ത വഴിയും കല്ലമ്പലം ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട് , മൈതാനം , പുത്തൻചന്ത പാലച്ചിറ വഴിയും,

കാപ്പിൽ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട് , മൈതാനം , പുന്നമൂട് , ജനതാമുക്ക് ഇടവ വഴിയും പോകേണ്ടതാണ്.

നടയറ , അയിരൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട് , മൈതാനം , പുന്നമൂട് , ജനതാമുക്ക് കരുനിലക്കോട് , കണ്ണംമ്പ വഴിയും പോകേണ്ടതാണ്.

കിളിത്തട്ട് ഭാഗത്ത് നിന്നും ആൽത്തറമൂട് നിന്നും ഭാഗത്തേക്കും , ആൽത്തറമുട്ടിൽ കൈരളി നഗറിൽ ഭാഗത്തേക്കും യാതൊരു വാഹനങ്ങളും അനുവദിക്കുന്നതല്ല.

നടയറ ഭാഗത്ത് നിന്നും പുന്നമൂട് വഴി വർക്കല ഭാഗത്തേക്കും പുന്നമൂട് ഭാഗത്ത് നിന്നും വർക്കല റെയിവേ സ്റ്റേഷൻ ഭാഗത്തേക്കും യാതൊരു വാഹനങ്ങളും അനുവദിക്കുന്നതല്ല .

പാർക്കിങ്ങ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെയുള്ള സ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിങ്ങും അനുവദിക്കുന്നതല്ല .

▪️പാർക്കിങ്ങ് സ്ഥലങ്ങൾ.

ഹെലിപാഡ് ( കാർ , ടുവീലർ ) നന്ദാവനം പാർക്കിങ്ങ് ( ടൂവീലർ ) പെരുംങ്കുളം പാർക്കിങ്ങ് ( കാർ , ടുവീലർ ) നടക്കാമുക്ക് പാർക്കിങ്ങ് ( കാർ , ടൂവീലർ ) ധന്യ സൂപ്പർ മാർക്കറ്റിന് സമീപം ടൂവീലർ. റെയിവേ സ്റ്റേഷന് സമീം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരം ( കാർ , ടൂവീലർ ) ഗവ ഐ.ടി.ഐ പുന്നമൂട് ടൂവീലർ ) വാച്ചർ മുക്ക് ടുവീലർ ) എസ്.എൻ കോളേജ് ( എല്ലാ വാഹനങ്ങളും ) എസ്.എൻ സെൻട്രൽ സ്കൂൾ (എല്ലാവാഹനങ്ങളും ) ആയുർവേദ ആശുപത്രിക്ക് സമീപം.