എസ്എഫ്ഐ ആറ്റിങ്ങൽ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി ആറ്റിങ്ങൽ മുനിസിപ്പൽ ചെയ്യർപേഴ്സണിനു അവകാശപത്രിക സമർപ്പിച്ചു.

എസ്എഫ്ഐ ആറ്റിങ്ങൽ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി അവകാശദിനവുമായി ബന്ധപ്പെട്ട് നഗര സഭ പരിധിയിൽ നടപ്പിലാക്കാൻ ഉള്ള 26 ഇന അവകാശപത്രിക ആറ്റിങ്ങൽ നഗര സഭ ചെയ്യർപേഴ്സൺ അഡ്വ. എസ്. കുമാരിക്ക് കൈമാറി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അജീഷ്, എസ്എഫ്ഐ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഖിൽ, പ്രസിഡന്റ്‌ ആരോമൽ, അശ്വിൻ എന്നിവർ നഗരസഭ വൈസ്ചെയർമാൻ,ജി. തുളസിധരൻപിള്ള , ആരോഗ്യസ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വാർഡ് കൗൺസിലർമാരായ സുഖിൽ,നിതിൻ, ബിനു എന്നവരോട് സംസാരിക്കുകയും ചെയ്തു.

26 ഇന അവകാശപത്രിക .

• ഗവ. ITI, ഗവ. കോളേജ്, ആറ്റിങ്ങൽ പോളി എന്നിവിടങ്ങളിലെ ആൺകുട്ടികൾക്കായി ഹോസ്റ്റൽ സൗകര്യം ഏർപ്പെടുതാനുള്ള നടപടി സ്വികരിക്കുക.
• അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പുതിയ മന്ദിരത്തിന്റെ അവശേഷിക്കുന്ന പണി പൂർത്തിയാക്കി ഉടൻ ക്ലാസുകൾ ആരംഭിക്കുക.
• പെൺകുട്ടികളുടെ ഹോസ്റ്റൽ സൗകാര്യങ്ങൾ മെച്ചപ്പെടുത്തുക.
• നഗരസഭയുടെ കീഴിൽ ഉള്ള  ഇതുവരെയും പ്രവർത്തനം ആരംഭിക്കാത്ത വനിതാ ഹോസ്റ്റൽ വിദ്യാർത്ഥികളായ പെൺകുട്ടികൾക്ക് വേണ്ടി തുറന്ന് കൊടുക്കുക.
• പട്ടണത്തിന്റെ  കായിക  പാരമ്പര്യം  നിലനിർത്തുക
• ആറ്റിങ്ങൽ പട്ടണത്തിലെ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നടത്തുന്നതിന് കളിസ്ഥലം  ഉൾപ്പെടെ  ഉള്ള  സൗകര്യങ്ങൾ  പദ്ധതി  വിധത്തിൽ ഉൾപ്പെടുത്തി നടപ്പിലാക്കുക.
• വിദ്യാലയങ്ങളിലെ കായിക അദ്ധ്യാപകരുമായി ആലോചിച് നിലവിലുള്ള കളിസ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
• വിദ്യാർത്ഥികൾക്കുള്ള സൗജന്യ യാത്ര നിരക്ക് സർക്കാർ ഉത്തരവിന് വിദേയമാക്കുക.
• ഗവ. കോളേജിലെ ക്യാന്റീൻ പ്രവർത്തനം അടിയന്തിരമായി ആരംഭിക്കുക
• നഗരസഭ ബസ് സ്റ്റാൻഡിലെ കാത്തിരുപ്പ് കേന്ദ്രം അപകടവസ്ഥയിലാണ്. ആധുനിക രീതിയിൽ പുനരുദ്ധീകരിക്കുന്നതിനുള്ള നടപടി സ്വികരിക്കുക.
• നഗരസഭ ബസ് സ്റ്റാൻഡിലെ ടോയ്ലറ്റ് സംവിധാനം ആധുനികരിക്കുകയും വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്ക് അനുവദിക്കുകയും ചെയുക.
• മാസത്തിൽ ഒരിക്കൽ വിദ്യാലയങ്ങളിലെ ടോയ്ലറ്റുകൾ നഗരസഭ ഇടപ്പെട്ട് ക്ലോറിനേഷന് വിദേയമാക്കുക.
• വാഹന സൗകര്യം ഇല്ലാത്തതും സൗകര്യം കുറവുമായ വിദ്യാലയങ്ങളിൽ വാഹന സൗകര്യം ഏർപ്പെടുത്തുക..
• എല്ലാ സ്കൂളുകളിലും പാരമ്പര്യവും പ്രൗഢിയും വെളിപ്പെടുത്തുന്ന തരത്തിൽ ഉള്ള പ്രവേശനകവാടങ്ങൾ നിർമ്മിക്കുക.
•  അയിലം റോഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു എതിർവശം, ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ, ആറ്റിങ്ങൽ ഐടിഐ, ആറ്റിങ്ങൽ പോളി, എൽ എം എസ് ജംഗ്ഷൻ, ടൗൺ യു പി എസ് ജംഗ്ഷൻ, തുടങ്ങിയ സ്ഥലങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കുക.
• ഡയറ്റ് റോഡിൽ ഫുട്പാത്ത് സുരക്ഷിതത്വത്തിനുവേണ്ടി കമ്പിവേലി നിർമ്മിക്കുക.
• പെൺകുട്ടികളുടെ ടോയ്ലറ്റിനോടനുബന്ധിച്ച് വെൽഡിങ് മിഷീൻ, ഇൻസിനേറ്ററും സ്ഥാപിക്കുക 
• യു പി തലം മുതലുള്ള വിദ്യാലയങ്ങളിൽ സൗജന്യമായി പാഡ് വിതരണം ചെയ്യുക.
• വിദ്യാലയങ്ങളിലെ കോമ്പൗണ്ടുകൾ യഥാസമയം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചുകൊണ്ട് കാട് വെട്ടി തെളിക്കുക.
• വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം മുമ്പ് ചെയ്തതുപോലെ നടപ്പിലാക്കുക.
• ആലങ്കോട് എൽപിഎസ്, മേലാറ്റിങ്ങൽ എൽപിഎസ്, എൽ.എം.എസ് എൽ.പി എസ്, ടൗൺ എൽ.പി.എസ് എന്നീ സ്കൂളുകളിൽ ജനകീയ സമിതി രൂപീകരിച്ച് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും സ്കൂളുകൾ  സംരക്ഷിക്കുന്നതിനുമുള്ള  നടപടി സ്വീകരിക്കുക.
• ഈ വിദ്യാലയങ്ങളിൽ  വാഹന സൗകര്യം  ഏർപ്പെടുത്തുക.
• വിദ്യാലയങ്ങളിലെ  ജലവിതരണ സംവിധാനം  മെച്ചപ്പെടുത്തുക.
• അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുക.
• ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക.
• വിദ്യാലയങ്ങളിൽ അനുബന്ധ വിദ്യാഭ്യാസ പരിപാടിയും സന്നദ്ധ പ്രവർത്തനവും വിപുലപ്പെടുത്തുക. 
•നഗരസഭാ പരിധിയിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അനുവദിക്കുക.