രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആലപ്പുഴയിലും കൊല്ലത്തും നിരീക്ഷണത്തിലാക്കിയ രണ്ടുപേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇവരുമായി സമ്പർക്കം പുലര്‍ത്തിയവര്‍ക്കും രോഗമില്ല. കേരളത്തില്‍ രോഗം ബാധിച്ച കൊല്ലം, കണ്ണൂര്‍ സ്വദേശികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഷാര്‍ജയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലര്‍ത്തിയ ആര്‍ക്കും രോഗമില്ല. ഇതും ആശ്വാസം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു.