ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോട്ടപ്പുറം സ്വദേശിയ്ക്ക് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിന്റെ ആദരം.

ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ കോട്ടപ്പുറം സ്വദേശിയ്ക്ക് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിന്റെ ആദരം.

കേരള എൻജിഒ യൂണിയൻ തിരുവന്തപുരം നോർത്ത് ജില്ല തലത്തിൽ സംഘടിപ്പിച്ച ചെസ്സ് മത്സരത്തിലാണ് ചിറയിൻകീഴ് നേടിയ കോട്ടപ്പുറം സ്വദേശിയായ  ജ്യോതി.എസ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

തുടർന്ന് ചിറയിൻകീഴ് എട്ടാം വാർഡ് മെമ്പർ 
രാഖി എസ് എച്ചിന്റെ നേതൃത്വത്തിൽ ബിജെപി  പ്രവർത്തകർക്കൊപ്പം അദ്ദേഹത്തിന്റെ അനുമോദിക്കുകയായിരുന്നു. ചടങ്ങിൽ ഷീബ, അനിൽകുമാർ, വിജയൻ, വിഷ്ണു, വിജിത്ത്, കൃഷ്ണരാജൻ തുടങ്ങിയവർ പങ്കെടുത്തു.

ചിറയിൻകീഴ് തൊടിയിൽവീട്  സോമൻ സത്യഭാമ ദമ്പതികളുടെ മകനാണ് ജ്യോതി.