മൂലമറ്റം: ആറുമാസത്തെ ദുരിതജീവിതത്തിൽനിന്ന് നീതു ജോസഫ് (26) വിടവാങ്ങി. നഴ്സായിരുന്ന നീതു കോവിഡ് ബാധിച്ച് കരിപ്പുഴ ആശുപത്രിയിൽ കഴിയവെ വ്യാഴാഴ്ച പുലർച്ചെയാണ് വിടവാങ്ങിയത്. ചക്കിക്കാവ് പുത്തൻപുരയ്ക്കൽ കുഞ്ഞുമോ(ജോസഫ്)ന്റെ മകളായ നീതു ഹൈദരാബാദിൽ നഴ്സായിരുന്നു. അതിനിടെയാണ് കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞ് അണുബാധയുണ്ടായതായി കണ്ടെത്തി.
പിന്നീട്, ഹൈദരാബാദിൽനിന്ന് നാട്ടിൽ എത്തിച്ച നീതുവിനെ ആലുവ രാജഗിരി ആശുപത്രിയിലടക്കം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമ്മ: സൂസി, കോട്ടയം ഉള്ളാട്ട് കുടുംബാംഗം. സഹോദരങ്ങൾ: നീനു സിജോ ആന്റണി (പള്ളിത്താഴെ, നരിയങ്ങാനം), നിമ്മി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ചക്കിക്കാവ് വിമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.