വക്കത്തെ പ്രധാന കച്ചവട കേന്ദ്രമായ മങ്കുഴി മാർക്കറ്റ് നിലവിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിയ്ക്കുന്നത് ഇത് പൊതുജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികൾ രംഗത്തെത്തിയിരിക്കുന്നത്.
സാക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് മാർക്കറ്റിന് അകം ശുചീകരിയ്ച്ച് മാലിന്യം നീക്കം ചെയ്യുകയും ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള വിൽപ്പന വൃത്തിഹീനമായ സാഹചര്യത്തിൽ അല്ലെന്നും അധികൃതർ ഉറപ്പുവരുത്തണവുമെന്നാണ് നാട്ടുകാരുടെ ആവിശ്യം.