ദർശനത്തിനു പോകവേ ബൈക്കിന്റെ
ചക്രത്തിൽ സാരി കുടുങ്ങിയതിനെ തുടർന്ന്
റോഡിൽ തെറിച്ചു വീണ വീട്ടമ്മ മരിച്ചു.
ക്ഷേത്ര ദർശനത്തിനു
പോകവേ തിരുവനന്തപുരം മ്യൂസിയത്തിനു
സമീപം കഴിഞ്ഞ ദിവസം രാവിലെ
ആയിരുന്നു സംഭവം. വീഴ്ചയുടെ
ആഘാതത്തിൽ ഗുരുതര പരുക്കേറ്റ
സുലോചന മെഡിക്കൽ കോളേജിൽ
എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: മഞ്ജു,
അഞ്ജു, സുരേഷ്. ബൈക്കിന്റെ
ചക്രത്തിൽ സാരി കുടുങ്ങിയതിനെ തുടർന്ന്
റോഡിൽ തെറിച്ചു വീണ വീട്ടമ്മ മരിച്ചു.
തൊളിക്കോട് തുരുത്തി പാലകോണിൽ
നാല് സെന്റ് കോളനിയിൽ സുലോചന(58)
ആണു മരിച്ചത്.