സജി ചെറിയാൻ്റെ രാജി ഉചിതം,പ്രസംഗത്തിലെ വീഴ്ച മനസിലാക്കിയെന്ന് കോടിയേരി

തിരുവനന്തപുരം:ഭരണഘടന വിവാദത്തിൽ സജി ചെറിയാന്‍റെ രാജി ഉചിതമെന്ന് സി.പി.എം. രാജി വീഴ്ച ബോധ്യപ്പെട്ടശേഷമാണ്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭരണഘടനാ സംരക്ഷണത്തിനായാണ് പോരാടുന്നത്. ജനാധിപത്യ രാജ്യമായി തുടരുന്നത് ഭരണഘടന ഉള്ളതിനാലാണ്. വീഴ്ചകൾ മനസിലാക്കിയ സജി പെട്ടന്നു തന്നെ രാജിക്ക് സന്നദ്ധമായി. രാജിയോടെ ഈ പ്രശ്നങ്ങൾ അപ്രസക്തമായെന്നും കോടിയേരി പറഞ്ഞു. ഉന്നതമായ ജനാധിപത്യ മൂല്യം ഉയർത്തി പിടിച്ചാണ് രാജി. മറ്റൊരു മന്ത്രിയുടെ കാര്യം ഇപ്പോൾ നിശ്ചയിച്ചിട്ടില്ല. വകുപ്പുകൾ വിഭജിച്ച് കൊടുക്കണ്ടത് മുഖ്യമന്ത്രിയാണ്. പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്, അതാണ് തീരുമാനം എടുത്തതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.