അത്തോളിയിലെ ഏഴുവയസുകാരന്റെ മരണം കൊലപാതകം, അമ്മ കസ്റ്റഡിയിൽ

കോഴിക്കോട്: അത്തോളിയിലെ ഏഴു വയസുകാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ക്സാസ് വിദ്യാര്‍ത്ഥിയായ ഹംദാനാണ്  മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് അമ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. അമ്മ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പൊലീസ് അറിയിച്ചു.