ഫലം വരാത്ത സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷിക്കാൻ ജൂലൈ 25 വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഇക്കഴിഞ്ഞ 18 നായിരുന്നു. എന്നാൽ ജൂലൈ 22 ന് കേസ് പരിഗണിച്ചപ്പോൾ ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന കുട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചാണ് 25 വൈകിട്ട് 5 മണിവരെ സമയം നീട്ടി നൽകിയത്.
അതേസമയം പ്ലസ് വണ്ണിന് ആവശ്യത്തിന് സീറ്റില്ലെന്ന പരാതി വ്യാപകമാണ്. പ്ലസ് ടു പുതിയ ബാച്ച് അനുവദിക്കാത്തതിൽ കേരള സർക്കാർ നടപടിക്കെതിരെ ഹർജിയുമായി മലപ്പുറം മുന്നിയൂർ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പ്ലസ് ടു വിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ് തികയുന്നില്ലെന്ന് സുപ്രീംകോടതിയിൽ നല്‍കിയ അപ്പീലില്‍ പറയുന്നു. മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റുകൾ അപര്യാപ്തമെന്നും ഹർജിയിൽ ഉണ്ട്. “