ആറ്റിങ്ങൽ :എസ്. എസ് ഹരിഹരയ്യർ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കെനാലുമുക്ക് പബ്ലിക് സ്‌ക്വയറിൽ പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. ഫൌണ്ടേഷൻ പ്രസിഡന്റ് ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു.ജനസേവനം നിസ്വാർത്ഥമായിരിക്കണമെന്ന് ജീവിതശൈലിയിലൂടെ തെളിയിച്ച പി. ഗോപിനാഥൻ നായർ ഗാന്ധിയൻ മാർഗ്ഗത്തിന്റെ ശക്തി ജനങ്ങൾക്ക് കാട്ടിക്കൊടുത്ത നേതാവായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഫൌണ്ടേഷൻ വൈസ് പ്രസിഡന്റ് കെ. എസ് ശ്രീരഞ്ചൻ അദ്ധ്യക്ഷത വഹിച്ചു. വി. കെ ശശിധരൻ, എസ്. ശ്രീരംഗൻ, കിരൺ കൊല്ലമ്പുഴ കെ. കൃഷ്ണ്ണമൂർത്തി,കെ. സുരേന്ദ്രൻ നായർ,കെ. മോഹൻലാൽ,വക്കം എസ്. കുമാർ, മുരുകൻ മണമ്പൂർ,സലിം പാണന്റെമുക്ക്, ചന്ദ്രിക. വി, ബി. മനോജ്,എസ്. ശശാങ്കൻ, ഭാസി, കീഴാറ്റിങ്ങൽ രാജൻ,ചന്ദ്രശേഖരൻ നായർ, പ്രമോദ്, രത്നാകരൻ, എസ്. സുദർശനൻ, പ്രസാദ്, ശ്യാം എന്നിവർ പങ്കെടുത്തു.