എല്ലാവർക്കും നീന്തൽ പരിശീലനം, താരങ്ങൾക്ക്‌ മികച്ച സൗകര്യം. ഈ ലക്ഷ്യം മുൻനിർത്തി നെടുമങ്ങാട്‌ മുൻസിപ്പാലിറ്റി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളം.

എല്ലാവർക്കും നീന്തൽ പരിശീലനം, താരങ്ങൾക്ക്‌ മികച്ച സൗകര്യം. ഈ ലക്ഷ്യം മുൻനിർത്തി നെടുമങ്ങാട്‌ മുൻസിപ്പാലിറ്റി നിർമ്മിച്ചതാണ്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ നീന്തൽക്കുളം. പദ്ധതി വിഹിതത്തിൽ നിന്നും തനത് ഫണ്ടിൽ നിന്നുമായി നാലര കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിലുള്ള നിർമ്മാണം. ഒരേ സമയം 250 ഓളം പേർക്ക് പരിശീലനം നൽകാൻ സാധിക്കും. മാതൃകാപരമായ പ്രവർത്തനം ഏറ്റെടുത്ത നഗരസഭാ ഭരണസമിതിക്കും ജീവനക്കാർക്കും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജി ആർ അനിലിനും അഭിനന്ദനങ്ങൾ.
ആദ്യഘട്ടത്തിൽ 50 മീറ്റർ നീളത്തിൽ പത്ത് ട്രാക്കുകളുള്ള നീന്തൽക്കുളം, വെള്ളം ശുദ്ധീകരിക്കാനായി മൂന്ന് ഫിൽട്രേഷൻ പ്ലാന്റുകൾ, ശുചിമുറികൾ എന്നിവയാണ് നിർമ്മിച്ചത്. ഗാലറി, ബേബി പൂൾ എന്നിവ ഉൾപ്പെടുന്ന രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. പൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭക്‌ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായിരുന്നു.